Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zoo

Thiruvananthapuram

തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ലേ​ക്ക് സീ​ബ്ര​ക​ളെ​ത്തു​ന്നു

പേ​രൂ​ർ​ക്ക​ട: നീ​ണ്ട ഒ​ൻ​പ​ത് വ​ർ​ഷ​ത്തി​നു​ശേ​ഷം തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽ സീ​ബ്ര​ക​ൾ എ​ത്തു​ന്നു. ഗു​ജ​റാ​ത്തി​ലെ ഗ്രീ​ൻ​സ് വൈ​ൽ​ഡ് ലൈ​ഫ് റെ​സ്ക്യൂ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ റിൽ നി​ന്നാ​ണ് ര​ണ്ട് സീ​ബ്ര​ക​ളെ എ​ത്തി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക ൾ പൂ​ർ​ത്തി​യാ​യ​താ​യി മ​ന്ത്രി ഒ.​ജെ ജ​നീ​ഷ് അ​റി​യി​ച്ചു.


2002 ഏ​പ്രി​ലി​ൽ ചെ​ന്നൈ വ​ണ്ട​ല്ലൂ​ർ മൃ​ഗ​ശാ​ല​യി​ൽ നി​ന്ന് എ​ത്തി​ച്ച സീ​ത 2017-ൽ ​പ്രാ​യാ​ധി​ക്യം മൂ​ലം ച​ത്ത​തോ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽ സീ​ബ്ര​ക​ളു​ടെ സാ​ന്നി​ധ്യമില്ലാ​താ​യ​ത്. ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള മൂ​ന്നും അ​ഞ്ചും വ​യ​സു​ള്ള സീ​ബ്ര​ക​ളെ​യാ​ണ് ഇ പ്പോൾ എ​ത്തി​ക്കു​ന്ന​ത്. മൃ​ഗ​ശാ​ല വെ​റ്റ​റി​ന​റി സ​ർ​ജ​ൻ നി​കേ​ഷ് കി​ര​ൺ ഇ​വ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി ഉറപ്പാക്കി. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ അ​നി​മ​ൽ ആം​ബു​ല​ൻ​സി​ൽ റോ​ഡു​മാ​ർ​ഗ​മാ​ണ് സീ​ബ്ര​ക​ളെ കൊണ്ടുവരുന്നത്.

ഏ​ക​ദേ​ശം മൂ​ന്നു ദി​വ​സം നീ​ളു​ന്ന യാ​ത്ര​യി​ൽ വെ​റ്റ​റി​ന​റി സ​ർ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​നു​ഗ​മി​ക്കും. സീ​ബ്ര​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നു പ​ക​ര​മാ​യി തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽ നി​ന്ന് ഒ​രു ആ​ൺ സിം​ഹ​വാ​ല​ൻ കു​ര​ങ്ങ​നെ​യും ഒ​രു രാ​ജ​വെ​മ്പാ​ല​യെ​യും ന​ൽ​കും.


വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം സീ​ബ്ര​ക​ളെ വീ​ണ്ടും മൃ​ഗ​ശാ​ല​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന​ത് ഏ​റെ സ​ന്തോ​ഷ​ക​ര​മാ​ണെ​ന്നും ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സീ​ബ്ര​ക​ളു​ടെ സാ​ന്നി​ധ്യം സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​ത്യേ​ക വി​രു​ന്നാ​കു​മെ​ന്നും മൃ​ഗ​ശാ​ല ഡ​യ​റ​ക്ട​ർ മ​ഞ്ജു​ളാ​ദേ​വി പ​റ​ഞ്ഞു. മൃ​ഗ​ശാ​ല സൂ​പ്ര​ണ്ട് ടി.​വി. അ​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

Latest News

Corehub Up